കുട്ടികള്‍ക്ക് ചുമ സിറപ്പുകള്‍ ആവശ്യമില്ല, അവ സുഖം പ്രാപിക്കുന്നത് വേഗത്തിലാക്കുന്നില്ല; രാജ്യത്തെ പ്രമുഖ ന്യൂറോളജിസ്റ്റ് പറയുന്നത് ഇതാണ്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 6 ഒക്‌ടോബര്‍ 2025 (19:32 IST)
ഇന്ത്യയിലെ പ്രമുഖ ന്യൂറോളജിസ്റ്റായ ഡോ. സുധീര്‍ കുമാര്‍ പറയുന്നതനുസരിച്ച് കുട്ടികള്‍ക്ക് ജലദോഷത്തിനും ചുമ അണുബാധയ്ക്കും കഫ് സിറപ്പുകള്‍ നല്‍കേണ്ടതില്ല എന്നാണ്. കാരണം അവ രോഗമുക്തി വേഗത്തിലാക്കുന്നില്ല. കുട്ടികളിലെ മിക്ക ചുമകളും ഒരു ആഴ്ചയ്ക്കുള്ളില്‍ സ്വയം മാറുന്ന വൈറല്‍ അണുബാധകള്‍ മൂലമാണ് ഉണ്ടാകുന്നതെന്ന് ഡോ. കുമാര്‍ പറയുന്നു. 
 
ചുമ സിറപ്പുകള്‍ ഈ രോഗങ്ങളെ സുഖപ്പെടുത്തുകയോ കുറയ്ക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ ആന്റിഹിസ്റ്റാമൈനുകള്‍, ഡീകോംഗെസ്റ്റന്റുകള്‍, കൊഡീന്‍ തുടങ്ങിയ ചേരുവകള്‍ അടങ്ങിയ ഇവ മയക്കം, ക്രമരഹിതമായ ഹൃദയമിടിപ്പ്, അല്ലെങ്കില്‍ ശ്വസന പ്രശ്‌നങ്ങള്‍ എന്നിവ പോലുള്ള പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമായേക്കാം. സോഷ്യല്‍ മീഡിയ വെബ്സൈറ്റായ എക്സിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.
 
മധ്യപ്രദേശില്‍ ചുമയ്ക്കുളള സിറപ്പ് ആയ കോള്‍ഡ്രിഫ് കഴിച്ച്  14 കുട്ടികള്‍ മരിച്ച സാഹചര്യത്തിലാണ് ഡോക്ടര്‍ കുമാറിന്റെ നിരീക്ഷണം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇതേ സിറപ്പ് കുടിച്ചതിനെ തുടര്‍ന്ന് രാജസ്ഥാനില്‍ രണ്ട് കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. അതേസമയം ചെറിയ കുട്ടികള്‍ക്ക് മരുന്ന് നിര്‍ദ്ദേശിച്ചതിന് മധ്യപ്രദേശില്‍ ഒരു ഡോക്ടറെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍