ശിശുക്കളില്‍ 'വിന്റര്‍ കില്ലര്‍' കേസുകള്‍ വര്‍ധിക്കുന്നതായി ഡോക്ടര്‍മാര്‍, മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട പ്രധാന വില്ലന്‍ ചുമ ലക്ഷണങ്ങള്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 4 ഒക്‌ടോബര്‍ 2025 (17:59 IST)
ശൈത്യകാലമാണ് ഇനി വരാന്‍ പോകുന്നത്. താപനില കുറയുമ്പോള്‍   നവജാതശിശുക്കള്‍ക്ക് പിടിപെട്ടേക്കാവുന്ന രോഗങ്ങളും വര്‍ധിക്കും. നവജാതശിശുക്കളുടെ മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. അത്തരത്തില്‍ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്ന ഒരു അണുബാധയാണ് പെര്‍ട്ടുസിസ് അഥവാ വില്ലന്‍ചുമ. ഇത് ശിശുക്കളില്‍ മാരകമായേക്കാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
 
ഡാറ്റ അനുസരിച്ച് വില്ലന്‍ ചുമയുടെ കേസുകളില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ലോകമെമ്പാടുമുള്ള കേസുകളുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം അഞ്ച് മടങ്ങ് വര്‍ദ്ധിച്ചു. വില്ലന്‍ചുമ എന്നത്  പകര്‍ച്ചവ്യാധിയായ ഒരു ശ്വാസകോശ അണുബാധയാണ്. ഇത് കുട്ടികളെയും എല്ലാ പ്രായത്തിലുമുള്ള മുതിര്‍ന്നവരെയും ബാധിക്കുന്നു. തുടക്കത്തില്‍ ഇത് ഒരു സാധാരണ ജലദോഷം പോലെ തോന്നാം. പക്ഷേ ഒന്നോ രണ്ടോ ആഴ്ചയ്ക്ക് ശേഷം സ്ഥിരമായ ചുമ ഉണ്ടാകാന്‍ തുടങ്ങും. ഇത് ഭക്ഷണം കഴിക്കാനോ ശ്വസിക്കാനോ ഉറങ്ങാനോ ബുദ്ധിമുട്ടുണ്ടാക്കും. 
 
ചുമയ്ക്ക് ശേഷം വായു ഉള്ളിലേക്ക് എടുക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന പിച്ചിലുള്ള 'വൂപ്പ്' ശബ്ദവും ഉണ്ടാകാം. ചുമയ്ക്കുന്നില്ലെങ്കില്‍ പോലും ശിശുക്കള്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാം. ഇത് മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നത്. പീഡിയാട്രിക്‌സില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറയുന്നത് പ്രകാരം രോഗത്തില്‍ നിന്ന് രക്ഷനേടുന്നതിനായി വാക്‌സിനേഷന്‍ എടുക്കുന്നതാണ് നല്ലത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍