എന്നാൽ, കാർബോഹൈഡ്രേറ്റ് പൂർണമായും ഒഴിവാക്കാക്കിക്കൊണ്ടുള്ള ഡയറ്റ് ആരോഗ്യത്തിന് സുരക്ഷിതമല്ല. നമ്മുടെ ശരീരത്തിന് ആവശ്യമായ അവശ്യ പോഷകാണ് കാർബോഹൈഡ്രേറ്റ്. കാർബോഹൈഡ്രേറ്റ് ശരീരത്തിൽ കുറയുന്നത് പേശികളെ ദുർബലപ്പെടുത്താം. പേശികളുടെ വീണ്ടെടുക്കലിന് കാർബോഹൈഡ്രേറ്റുകളിൽ നിന്ന് വരുന്ന ഗ്ലൈക്കോജൻ ആവശ്യമാണ്.
കാർബോഹൈഡ്രേറ്റുകൾ ഭക്ഷണത്തിൽ കുറയ്ക്കുമ്പോൾ, ശരീരത്തിൽ ഗ്ലൈക്കോജൻ സംഭരണം കുറയുന്നു. അത് പേശികൾ വേഗത്തിൽ ക്ഷീണിക്കുന്നതിനും അസ്ഥികളെ സപ്പോർട്ട് ചെയ്യുന്ന ടിഷ്യു കൂടുതൽ സൂക്ഷ്മ സമ്മർദം നേരിടുകയും ചെയ്യുന്നു.
അരി കാർബോഹൈഡ്രേറ്റുകളുടെ മാത്രം ഉറവിടമല്ല, അതിൽ മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന് എളുപ്പത്തിൽ ഊർജ്ജം ലഭ്യമാക്കാൻ സഹായിക്കുന്നു. കൂടാതെ ഇത് ഗ്ലൂറ്റൻ രഹിതമാണ്, കൊഴുപ്പും സോഡിയവും കുറവാണ്, ബി വിറ്റാമിനുകൾ, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ്. മറ്റെല്ലാ ഭക്ഷണങ്ങളെയും പോലെ, അരി കഴിക്കുമ്പോഴും മിതത്വം പാലിക്കുകയെന്നതാണ് പ്രധാനം