പ്രമേഹം ഒരു ജീവിതശൈലി രോഗമാണ്. പ്രമേഹമുള്ളവര്‍ ഭക്ഷണ രീതിയില്‍ അതീവ ശ്രദ്ധ പാലിക്കണം. ശരീരത്തിലേക്ക് എത്തുന്ന ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുകയാണ് പ്രമേഹ രോഗികള്‍ ആദ്യം ചെയ്യേണ്ടത്. പ്രമേഹ രോഗികള്‍ പ്രഭാത ഭക്ഷണമായി പൊതുവെ കഴിക്കുന്ന ഒന്നാണ് ഇഡ്ഡലി. കലോറി കുറഞ്ഞതും പ്രോട്ടീന്‍ ധാരാളം അടങ്ങിയതുമായ ഇഡ്ഡലി ആരോഗ്യത്തിനു നല്ലതാണ്. ഫൈബര്‍, അയേണ്‍ എന്നിവയും ഇഡ്ഡലിയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളും മിനറല്‍സും അതിവേഗം ആഗിരണം ചെയ്ത് പെട്ടന്ന് ദഹനം നടക്കുന്ന ഭക്ഷണം കൂടിയാണ് ഇഡ്ഡലി.