തിയേറ്ററിൽ വർക്കായില്ല; ധനുഷ് ചിത്രം ഒടിടിയിൽ എവിടെ, എപ്പോൾ കാണാം?

നിഹാരിക കെ.എസ്

വെള്ളി, 24 ഒക്‌ടോബര്‍ 2025 (17:35 IST)
നടൻ ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഇഡ്‌ലി കടൈ. ഏറെ പ്രതീക്ഷയോടെ തിയേറ്ററിലെത്തിയ സിനിമയ്ക്ക് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. ഒക്ടോബർ 29 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.
 
ഒടിടിയിൽ ചിത്രം മികച്ച പ്രതികരണം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 45 കോടിക്കാണ് ഇഡ്‌ലി കടൈയുടെ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ ഒരു ഇഡ്‌ലി കടയും ഒരു കുടുംബത്തിന് ആ കടയോടുള്ള സെന്റിമെന്റ്സും ഒക്കെ ചേർന്നതാണ് ഈ സിനിമയുടെ പ്രമേയം.
 
ധനുഷിനെയും നിത്യ മേനോനെയും കൂടാതെ സത്യരാജ്, സമുദ്രക്കനി, പാർഥിപൻ, അരുൺ വിജയ്, ശാലിനി പാണ്ഡെ, രാജ് കിരൺ, ഗീത കൈലാസം തുടങ്ങിയ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. സെന്റിമെന്റ്സും പ്രണയവും ആക്ഷനും ഒക്കെ ചേർന്ന എല്ലാ തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഇഡ്‌ലി കടൈ ധനുഷ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍