വീട്ടിൽ ദാരിദ്രമായിരുന്നു, ഇഡ്ഡ്ലി കഴിക്കാൻ പൈസ ഇല്ലായിരുന്നുവന്നത് സത്യം: ധനുഷ്

നിഹാരിക കെ.എസ്

വെള്ളി, 26 സെപ്‌റ്റംബര്‍ 2025 (10:50 IST)
പുറത്തിറങ്ങാനിരിക്കുന്ന തന്റെ ചിത്രം 'ഇഡ്ഡലി കടൈ'യുടെ പേരിന് പിന്നിലെ കഥ പറഞ്ഞ നടനും സംവിധായകനുമായ ധനുഷിനെതിരെ സോഷ്യൽ മീഡിയയിൽ പരിഹാസങ്ങൾ ഉയർന്നിരുന്നു. കുട്ടിക്കാലത്ത് തനിക്ക് ഇഷ്ടപ്പെട്ട ഇഡ്ഡലി കഴിക്കാൻ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടെന്നായിരുന്നുവെന്ന് ധനുഷ് പറഞ്ഞത്. 
 
പ്രശസ്തനായ സംവിധായകൻ കസ്തൂരിരാജയുടെ മകന് അങ്ങനെയൊരു അവസ്ഥയോ? സിനിമയുടെ പ്രമോഷന് വീണ്ടും എന്തും പറയുന്ന നടൻ, അങ്ങനെ പോകുന്നു ധനുഷിനെതിരെ ഉയർന്ന വിമർശനം. സാധാരണക്കാരനാണെന്ന് കാണിക്കാൻ വേണ്ടി എന്തിനാണ് ഇങ്ങനെ കള്ളം പറയുന്നതെന്നും ചോദ്യമുയർന്നു.
 
ഇപ്പോഴിതാ, താൻ പറഞ്ഞത് സത്യം ആണെന്ന് വ്യക്തമാക്കുകയാണ് ധനുഷ്. താൻ ജനിച്ചത് 1983 ലാണെന്നും തന്റെ പിതാവ് സംവിധായകനായ 91 ലാണെന്നും ധനുഷ് പറയുന്നു. ആ സമയം വരെ കുടുംബത്തിൽ ദാരിദ്ര്യമായിരുന്നുവെന്ന് ധനുഷ് പറയുന്നു. സ്വന്തം ജീവിതത്തിൽ നടന്ന അനുഭവം പറയുമ്പോൾ കളിയാക്കേണ്ട ആവശ്യമില്ലെന്ന് നടൻ ചൂണ്ടിക്കാട്ടി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍