പാലിനെ ആരും അവിശ്വസിക്കില്ല. പ്രോട്ടീൻ ഉൾപ്പെടെ നിരവധി പോഷകങ്ങൾ അടങ്ങിയ പാലും പാൽ ഉൽപ്പന്നങ്ങളും ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാൽ കരളിന് അങ്ങനെയല്ല, 2025ല്‍ ദി അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രിഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ കൊഴുപ്പോട് കൂടി പാൽ സ്ഥിരമാക്കുന്നത് കരൾ രോഗങ്ങൾക്ക് കാരണമാകുമെന്ന് വിശദീകരിക്കുന്നു. കൊഴുപ്പ് കുറഞ്ഞ പാൽ താരതമ്യേന സുരക്ഷിതമാണെന്നും വിദഗ്ധർ പറയുന്നു.
ബേക്ക് ചെയ്തെടുക്കുന്ന ബ്രെഡും മഫിനുകൾക്കും ആരാധകർ ഏറെയാണ്. എന്നാൽ ഇതിൽ പല ഉൽപ്പന്നങ്ങളും ശുദ്ധീകരിച്ച മാവുകൊണ്ടും പഞ്ചസാരകൊണ്ടും ഉണ്ടാക്കുന്നതാണ്. 2017ല്‍ ക്ലിനിക്കല്‍ ന്യൂട്രിഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ അരി, ബ്രെഡ്, ന്യൂഡില്‍സ് പോലുള്ളവ പതിവായി കഴിച്ച ജാപ്പനീസ് സ്ത്രീകളില്‍ നോൺ-ആല്‍ക്കഹോളിക് ഫാറ്റി ലിവറുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു.