ഇപ്പോഴിതാ, ചിത്രത്തെ കുറിച്ച് പറയുകയാണ് സംവിധായകൻ മാരി സെൽവരാജ്. ഭ്രമയുഗം കണ്ട് തനിക്ക് അസൂയ തോന്നിയെന്നും മൂന്നാല് ദിവസത്തെ ഉറക്കം നഷ്ടമായെന്നും സംവിധായകൻ മാരി സെൽവരാജ് പറയുന്നത്. രാഹുലിന്റെ മേക്കിംഗ് ആണ് മാരി സെൽവരാജിനെ അത്ഭുതപ്പെടുത്തിയത്. അങ്ങനൊരു സിനിമ ചെയ്യാൻ സാധിച്ചിരുന്നുവെങ്കിലെന്ന് തോന്നിയെന്നും അദ്ദേഹം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
''ഭ്രമയുഗം കണ്ട് ഭയങ്കരമായി അസൂയ തോന്നി. അസൂയയെന്നാൽ രാത്രി ഉറക്കമേ വന്നില്ല. ആ വിഷ്വലുകൾ താങ്ങാൻ സാധിച്ചില്ല. ഏറെനാൾ മനസിൽ തങ്ങി നിന്നു. കുറേ നേരം അത് തന്നെ നോക്കി നിൽക്കാൻ തോന്നിപ്പോയി. അങ്ങനൊരു അനുഭവമാണ് എനിക്ക് ഭ്രമയുഗം തന്നത്. മൂന്ന് നാല് ദിവസം ഷൂട്ടിനൊന്നും പോയില്ല. നമ്മളിതുപോലെ പാട്ടിലും മറ്റും ചെറിയ ഭാഗം ബ്ലാക്ക് ആന്റ് വൈറ്റിൽ കണ്ടിട്ടുണ്ട്. പക്ഷെ ഒരു സിനിമ മുഴുവനും ബ്ലാക്ക് ആന്റ് വൈറ്റിൽ സംവിധായകൻ എടുക്കുന്നു. അങ്ങനെ തന്നെ അത് കണ്ട് എഡിറ്റർ എഡിറ്റ് ചെയ്യുന്നു. എന്തൊരു അനുഭവമായിരിക്കും അത്'' എന്നാണ് മാരി സെൽവരാജ് പറയുന്നത്.