2015 ൽ വിവാഹം നിശ്ചയം കഴിഞ്ഞിരുന്നെങ്കിലും ഈ ബന്ധത്തിൽ നിന്ന് നടി പിൻമാറുകയായിരുന്നു. വരനും കുടുംബവും തൃഷ സിനിമാ രംഗത്ത് തുടരുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചതായിരുന്നു പ്രശ്നങ്ങൾക്ക് കാരണം. വരുൺ എന്ന ബിസിനസുകാരൻ ആയിരുന്നു തൃഷയുടെ വരൻ. വിവാഹ ശേഷം സിനിമാ രംഗം വിടാൻ വരുൺ തന്നോട് ആവശ്യപ്പെട്ടെന്നും ഇത് തനിക്ക് അംഗീകരിക്കാൻ പറ്റില്ലായിരുന്നെന്നും തൃഷ പിന്നീട് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
വ്യവസായി വരുൺ മന്യനെയാണ് തൃഷ 2015 ൽ വിവാഹം ചെയ്യാനിരുന്നത്. വിവാഹ നിശ്ചയ ദിവസം പോലും ഇവർ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. ധനുഷിനെ തൃഷ കല്യാണ നിശ്ചയത്തിന് ക്ഷണിച്ചത് വരുണിന് ഇഷ്ടപ്പെട്ടില്ല. ധനുഷിനെ ഈ ചടങ്ങിലേക്ക് ക്ഷണിക്കരുതെന്ന് നേരത്തെ വരുൺ മന്യൻ തൃഷയോട് നിർദ്ദേശിച്ചിരുന്നു. ഇരുവരും തമ്മിൽ നേരത്തെ ചില പ്രശ്നങ്ങളുണ്ട്. എന്നാൽ തൃഷ അത് കാര്യമായെടുക്കാതെ ധനുഷിനെ ക്ഷണിക്കുകയാണുണ്ടായത്. അതിനെ ചൊല്ലി തർക്കമുണ്ടായി എന്നായിരുന്നു റിപ്പോർട്ടുകൾ.
2023 ൽ നൽകിയ അഭിമുഖത്തിൽ താൻ സിംഗിളാണെന്ന് തൃഷ പറഞ്ഞിരുന്നു. നിലവിൽ ഞാനാരെയും ഡേറ്റ് ചെയ്യുന്നില്ല. എന്റെ ജീവിതത്തിലെ സമാധാനപരമായ ഘട്ടത്തിലൂടെയാണ് ഞാൻ പോകുന്നത്. തീർച്ചയായും ഞാൻ മുമ്പ് ഡേറ്റ് ചെയ്യുകയും റിലേഷൻഷിപ്പിലാകുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഇപ്പോൾ ഞാനെനിക്കൊപ്പം സമയം ചെലവഴിക്കുന്നത് പഠിക്കുന്നു. ദെെവമേ, ഞാൻ ഒറ്റയ്ക്കായല്ലോ എന്ന് ചിന്തിച്ച സമയമുണ്ട്. പക്ഷെ ഇപ്പോൾ ഞാനെന്നെ ഇഷ്ടപ്പെടുന്നു എന്നാണ് തൃഷ അന്ന് പറഞ്ഞത്.