Trisha: ഹണിമൂൺ കൂടെ പ്ലാൻ ചെയ്തു തരൂ എന്ന് പരിഹാസം; വിജയുടെ കാര്യത്തിൽ ഈ തിടുക്കം കണ്ടില്ലല്ലോയെന്ന് ചോദ്യം

നിഹാരിക കെ.എസ്

ശനി, 11 ഒക്‌ടോബര്‍ 2025 (10:16 IST)
കഴിഞ്ഞ ദിവസമാണ് നടി തൃഷ കൃഷ്ണൻ വിവാഹിതയാകുന്നു എന്ന ​ഗോസിപ്പുകൾ പ്രചരിച്ചത്. ചണ്ഡീ​ഗഢിൽ നിന്നുള്ള വ്യവസായി ആണ് തൃഷയെ വിവാഹം ചെയ്യുന്നതെന്നും ഇതിന് നടിയുടെ കുടുംബം സമ്മതം മൂളി എന്നുമായിരുന്നു പ്രചരിച്ചത്. ഇപ്പോഴിതാ വാർത്ത നിഷേധിച്ച് രം​ഗത്ത് വന്നിരിക്കുകയാണ് തൃഷ. 
 
ആളുകൾ എന്റെ ജീവിതം പ്ലാൻ ചെയ്യുന്നത് ഞാൻ ഇഷ്ടപ്പെടുന്നു. എന്റെ ഹണിമൂൺ കൂടി അവർ പ്ലാൻ ചെയ്യാൻ കാത്തിരിക്കുന്നു എന്നാണ് തൃഷ പരിഹാസ്യ രൂപേണ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചത്. ​വിവാഹ വാർത്തയാണ് തൃഷ നിഷേധിച്ചതെന്ന് വ്യക്തമാണ്. 
 
വിവാഹവാർത്ത പ്രചരിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ വ്യക്തത വരുത്തി രംഗത്ത് വന്ന തൃഷയ്ക്ക് തിരിച്ചടി. ഇത്ര പെട്ടെന്ന് വിവാഹ ​ഗോസിപ്പ് നിഷേധിച്ച തൃഷയ്ക്ക് എന്തുകാെണ്ട് വിജയ്ക്കൊപ്പം വരുന്ന ​ഗോസിപ്പുകൾ നിഷേധിക്കാത്തതെന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്. 
 
രണ്ട് പേരെയും വിടാതെ പിന്തുടരുന്ന ​ഗോസിപ്പാണിത്. വിജയ്-തൃഷ ബന്ധത്തെക്കുറിച്ച് അടുത്ത കാലത്ത് പല അഭ്യൂഹങ്ങളും വന്നു. തൃഷയ്ക്ക് ഒരു വാക്ക് കൊണ്ട് ​ഗോസിപ്പുകൾ തള്ളിക്കളയാം. എന്ത് കൊണ്ട് നടി അതിന് തയ്യാറാകുന്നില്ലെന്നാണ് നെറ്റിസൺസിന്റെ ചോദ്യം.
 
ഇതാദ്യമായല്ല ഇത്തരത്തിൽ തൃഷയുടെ വിവാഹ വാർത്തകൾ പ്രചരിയ്ക്കുന്നത്. 2015 ൽ വരുൺ മണിയൻ എന്നയാളുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞതാണ്. എന്നാൽ അത് വിവാഹം വരെ എത്തിയില്ല. അതിനുശേഷം മറ്റൊരു പ്രണയബന്ധത്തിന് തൃഷ തയ്യാറായിട്ടില്ല.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍