ഭക്ഷണത്തിന് രുചികൂട്ടാനായി എല്ലാവരും ഒരുപോലെ ഉപയോഗിക്കുന്ന ഒരു ചേരുവയാണ് മുളകുപൊടി. എരിവ് ആവശ്യമുള്ളവർ മുളകുപൊടി ഭക്ഷണത്തിൽ ഉൾപ്പെടുത്തും. എന്നാല്‍ ഈ മുളകുപൊടി ആരോഗ്യത്തിന് അത്ര നല്ലതല്ല. 'ഫ്രോണ്ടിയേഴ്‌സ് ഇന്‍ ന്യൂട്രീഷന്‍' എന്ന ലേഖനത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
മുളകും എരിവുള്ള ഭക്ഷണങ്ങളും കഴിക്കുന്നത് ഗ്യാസ്‌ട്രോഇന്റസ്‌റ്റെനല്‍ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായാണ് കണ്ടെത്തിയിട്ടുളളത്. ആമാശയം, അന്നനാളം, വന്‍കുടല്‍ എന്നിവയെ ബാധിക്കുന്ന കാന്‍സറുകളാണ് കൂടുതലായും ഉണ്ടാകുന്നത്. അതുപോലെ മുളകുപൊടിയുടെ അമിതമായ ഉപയോഗം മറ്റ് പലതരം പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുമെന്നും പഠനത്തില്‍ പറയുന്നു.