ദിയ കൃഷ്ണയ്ക്കും സിന്ധു കൃഷ്ണയ്ക്കും നേരെയുള്ള വിമർശനം ശക്തമാകുന്നു. ഒരു ചിക്കൻ കറി ഇത്രയും വലിയ വിഷയമാകുമെന്ന് ദിയയും സിന്ധുവും പ്രതീക്ഷിച്ചതേയില്ല. ചിക്കൻ കറി വിളമ്പുമ്പോൾ ലെഗ് പീസ് തികയാതെ വന്നു. അശ്വിന് നൽകാതെ ഇരുന്നതാണ് വിമർശനങ്ങൾക്ക് കാരണം. അശ്വിനോട് ദിയയും സിന്ധുവും ഒട്ടും ബഹുമാനം കാണിച്ചില്ലെന്നാണ് വിമർശനം.
'ഞാൻ ഒരു കുഞ്ഞിന് ജന്മം നൽകി. അപ്പോൾ എന്റെ അമ്മയാണ് എന്റെ കാര്യങ്ങൾ നോക്കുക. അവന്റെ അമ്മയല്ല. ഇത്രയും ലക്ഷ്വറികളിലാണ് വളർന്നതെങ്കിലും ഡെലിവറിക്ക് ശേഷം എന്റെ ബോഡി ദുർബലമാണ്. ഞാൻ എന്റെ വീട്ടിൽ താമസിക്കും. അവന്റെ വീട്ടിൽ അല്ല. കുഞ്ഞിന്റെ ആദ്യ ദിനങ്ങളിൽ കുഞ്ഞിന് അച്ഛന്റെയും അമ്മയുടെയും സാമീപ്യം വേണം. ഇത് തൊണ്ണൂറുകൾ അല്ല. വെറുതെ ഒരു വിസിറ്റിന് വന്ന് പോകാൻ ഇത് സൂ അല്ല', ദിയ പറഞ്ഞു.