ഇരട്ടന്യൂനമർദ്ദം: സംസ്ഥാനത്ത് പേമാരി തുടരും, 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

അഭിറാം മനോഹർ

ഞായര്‍, 19 ഒക്‌ടോബര്‍ 2025 (08:25 IST)
അറബിക്കടലില്‍ കേരളാതീരത്തോടടുത്തുള്ള തീവ്രന്യൂനമര്‍ദ്ദവും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാനിരിക്കുന്ന ന്യൂനമര്‍ദ്ദവും കാരണം കേരളത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ മഴ അതിശക്തമാകാന്‍ സാധ്യത. കേരളത്തില്‍ പലയിടങ്ങളിലും മിന്നല്‍ പ്രളയങ്ങള്‍ക്കും സാധ്യതയുണ്ട്.
 
മലപ്പുറം, കണ്ണൂര്‍,കോഴിക്കോട്, കാസര്‍കോട് ജില്ലകളിലും ലക്ഷദ്വീപിലും ഞായറാഴ്ച തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ടാണുള്ളത്. പത്തനംതിട്ട, കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂര്‍,പാലക്കാട്, വയനാട് ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പാണ്. 20ന് തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ ഒഴികെയുള്ള തീയതികളില്‍ മഞ്ഞ അറിയിപ്പാണ്. ഒക്ടോബര്‍ അവസാനം വരെ മഴ തുടരാനുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍