ആരാധകരുടെ നിരന്തര അഭ്യര്ഥനകൾക്കൊടുവിൽ മകൻ ഓമിയുടെ മുഖം വെളിപ്പെടുത്തി ദിയ കൃഷ്ണനും അശ്വിനും. നിയോം അശ്വിൻ കൃഷ്ണ എന്നാണ് മകന് പേരിട്ടിരിക്കുന്നത്. ഓമി എന്നാണ് കുഞ്ഞിനെ വീട്ടിൽ വിളിക്കുന്നത്. കുഞ്ഞു ഓമിയുടെ മുഖം കാണിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. ഞങ്ങളുടെ കുഞ്ഞു ലോകം എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
പ്രസവത്തിനു മുൻപും ശേഷവും ഉള്ള കാര്യങ്ങളെല്ലാം ദിയ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവെയ്ക്കാറുണ്ടെങ്കിലും വീഡിയോകളിലോ ഫോട്ടോകളിലോ ഇതുവരെ കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയിരുന്നില്ല. കുഞ്ഞു മുഖം കണ്ട സന്തോഷത്തിലാണ് ദിയയുടെ ആരാധകർ. ആശംസകൾ നേർന്ന് കൊണ്ട് നിരവധി പേരാണ് പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്. ദിയയുടെ പ്രസവ വീഡിയോ ലക്ഷണക്കണക്കിന് ആളുകളാണ് കണ്ടത്.