സോഷ്യല്‍ മീഡിയയിലെ ജനപ്രീയ മുഖമാണ് ദിയ കൃഷ്ണ. ദിയയുടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും വൈറലായി മാറാറുണ്ട്. ദിയ പങ്കിടുന്ന വീഡിയോകള്‍ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. അടുത്തിടെയാണ് ദിയ അമ്മയായത്. കുഞ്ഞിന് ഒന്നര മാസം പ്രായമുണ്ട്. ചെറിയ കുഞ്ഞിനെയും കൊണ്ട് ദിയയും ഭർത്താവ് അശ്വിനും കഴിഞ്ഞ ദിവസം സിനിമ കാണാൻ തിയേറ്ററിൽ എത്തിയിരുന്നു.
'ഇത്ര ചെറിയ കുട്ടികളെ കഴിവതും പുറത്ത് കൊണ്ടു പോകാതിരിക്കുക. പ്രത്യേകിച്ചും തിയേറ്റര്‍. വലിയ ശബ്ദമാണവിടെ. ഇത്രയും ചെറിയ കുട്ടിയ്ക്ക് താങ്ങാനാകില്ല. ദിയയുടെ മാതാപിതാക്കള്‍ എന്താണ് ഇതൊന്നും പറഞ്ഞു കൊടുക്കാത്തത്? കുഞ്ഞ് ശബ്ദം കേട്ട് വല്ലാതെ പേടിക്കും, ഇങ്ങനെ ചെയ്യരുത്, ഇത്രയും വിവരുമുള്ളവരാണോ കുഞ്ഞിനേയും കൊണ്ട് തിയേറ്ററില്‍ പോയിരിക്കുന്നത്' എന്നെല്ലാമാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.