മലയാളത്തിൽ തിളങ്ങി നിന്ന സമയത്തായിരുന്നു മീര നന്ദന്റെ വിവാഹം. തന്റെ സിനിമാ ജീവിതത്തെ കുറിച്ച് മനസ് തുറന്ന് മീര. നടിമാരിൽ പലരെയും പോലെ ചെറുപ്പം മുതൽ തന്നെ ഒരു അഭിനേത്രിയാകാൻ താൻ ആഗ്രഹിച്ചിരുന്നില്ലെന്ന് നടി പറയുന്നു. ദി മജ്‌ലിസ് ഷോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. റേഡിയോ ജോക്കി എന്നത് തന്റെ ദീർഘകാല അഭിനിവേശമായിരുന്നുവെന്നും മീര പറഞ്ഞു.
ഞാൻ കലയെ സ്നേഹിക്കാൻ തുടങ്ങി. ക്യാമറയ്ക്ക് മുന്നിൽ ഞാൻ ചെയ്യുന്ന കാര്യങ്ങളെയും സ്നേഹിക്കാൻ തുടങ്ങി നടി വെളിപ്പെടുത്തി. റേഡിയോ ജോക്കി എന്നത് തന്റെ ദീർഘകാല അഭിനിവേശമായിരുന്നുവെന്നും മീര പറഞ്ഞു. ഒരിക്കൽ, ഒരു അവാർഡ് ദാന ചടങ്ങിൽ, കരീന കപൂറിനേക്കാൾ കൂടുതൽ കൈയ്യടികൾ ഏറ്റവും മികച്ച ആർജെക്ക് ലഭിച്ചു. ആ അനുഭവം എനിക്ക് വേണം മീര കൂട്ടിച്ചേർത്തു.
ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നായികയാണ് മീര നന്ദൻ. പിന്നീട് പുതിയ മുഖം, കേരള കഫെ, ഏൽസമ്മ എന്ന ആൺകുട്ടി, സീനിയേഴ്സ്, അപ്പോത്തീക്കിരി, മല്ലു സിങ് എന്നീ സിനിമകളിലൂടെ മികച്ച പ്രകടനം കാഴ്ച വെച്ച മീരയെ മലയാളികൾ ഏറ്റെടുത്തു. നിലവിൽ നടി സിനിമയിൽ സജീവമല്ല.