'ഒടുവിൽ മൈ ജി പോസ്റ്റർ മോഡൽ ടൊവിനോ തോമസിനെ കണ്ടുമുട്ടി': ഫോട്ടോ പങ്കുവെച്ച് ജിസേൽ, വിമർശനം

നിഹാരിക കെ.എസ്

ശനി, 18 ഒക്‌ടോബര്‍ 2025 (10:20 IST)
ബിഗ് ബോസ് മലയാളം സീസൺ 7 ലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയും മോഡലുമാണ് ജിസേൽ തക്ക്രാൽ. ഷോയിലൂടെ ഇവർ ഒരുപാട് ആരാധകരെ ഉണ്ടാക്കിയിട്ടുണ്ട്. അടുത്തിടെ താരം ഷോയിൽ നിന്നും പുറത്തായിരുന്നു. കഴിഞ്ഞ ദിവസം നടൻ ടൊവിനോയ്‌ക്കൊപ്പം ഒരു പരിപാടിയിൽ ജിസേലും പങ്കെടുത്തിരുന്നു. ഈ പരിപാടയിൽ നിന്നുമെടുത്ത ടൊവിനോയ്‌ക്കൊപ്പമുള്ള ചിത്രവും ജിസേൽ പങ്കുവച്ചിരുന്നു.
 
 ജിസേലിനും ടൊവിനോയ്ക്കുമൊപ്പം മുൻ ബിഗ് ബോസ് താരം ശോഭ വിശ്വനാഥും ചിത്രത്തിലുണ്ട്. എന്നാൽ ഈ ചിത്രത്തോടൊപ്പം ജിസേൽ പങ്കുവച്ച കുറിപ്പ് ആരാധകരിൽ നിന്നും കടുത്ത വിമർശനമാണ് നേരിട്ടത്. 'ഒടുവിൽ മൈ ജി പോസ്റ്റർ മോഡൽ ടൊവിനോ തോമസിനെ കണ്ടുമുട്ടി' എന്നാണ് ജിസേൽ കുറിച്ചത്. ടൊവിനോയെ മൈ ജി മോഡലാക്കിയത് ആരാധകരെ ചൊടിപ്പിക്കുകയായിരുന്നു.
 
സോഷ്യൽ മീഡിയയിൽ നിന്നുള്ള വിമർശനങ്ങൾ കൂടിയതോടെ ജിസേൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ വാക്കുകൾ സർക്കാസം ആയിരുന്നുവെന്നാണ് ജിസേൽ പറയുന്നത്. ബിഗ് ബോസിലായിരുന്നപ്പോൾ ടൊവിനോയുടെ മൈ ജി പരസ്യ ബോർഡ് ദിവസവും കാണുമായിരുന്നുവെന്നും താരം വിശദീകരണമായി പറയുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെയാണ് ജിസേലിന്റെ പ്രതികരണം.
 
''ഗായ്‌സ്, മിസ്റ്റർ ടൊവിനോയ്‌ക്കൊപ്പമുള്ള ചിത്രത്തിന്റെ ക്യാപ്ഷൻ തമാശയും സർക്കാസവുമാകേണ്ടതായിരുന്നു. കാരണം, ബിഗ് ബോസ് വീട്ടിൽ വച്ച് അദ്ദേഹത്തിന്റെ മൈ ജി പോസ്റ്റർ ഞാൻ എല്ലാ ദിവസവും കാണാറുണ്ടായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോൾ അക്കാര്യം ഞാൻ പറഞ്ഞിരുന്നു. ഓ ഒടുവിൽ ഞാൻ എന്റെ മൈ ജി മോഡലിനെ കണ്ടുവെന്ന്. അദ്ദേഹം നല്ല നടനാണ്. അദ്ദേഹത്തേയും അദ്ദേഹത്തിന്റെ അഭിനയത്തേയും നമ്മളെല്ലാം ആരാധിക്കുകയും പ്രചോദനമായി കാണുകയും ചെയ്യുന്നുണ്ട്. അതിനാൽ, ചില്ലായിരിക്കൂ'' എന്നാണ് ജിസേലിന്റെ വിശദീകരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍