'വിവാഹിതയാകുന്ന സമയത്ത് 24 വയസാണ് പ്രായം. അതേ വർഷമാണ് എനിക്ക് കാൻസർ സ്ഥിരീകരിച്ചത്. കാൻസറിൽ നിന്നും മുക്തി നേടിയ ഉടനെ ഞാൻ വിവാഹം ചെയ്തു. ഒരു രക്ഷപ്പെടലായിരുന്നു അത്. അന്ന് ഒരു പക്ഷെ വിവാഹം എന്താണെന്ന് എനിക്കറിയില്ലായിരുന്നു. ഒരു ബെസ്റ്റ് ഫ്രണ്ടിനെ മതിയെന്നായിരുന്നു. ഭാര്യ-ഭർത്താവ് എന്ന നിലയിലുള്ള എക്സ്പെക്ടേഷനെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. അത്രയൊന്നും ഞാൻ ആലോചിച്ചില്ല. ആറ് മാസത്തിനുള്ളിൽ ആ വിവാഹബന്ധത്തിൽ നിന്നും പുറത്ത് വന്നു. ഒരു വർഷത്തിനുള്ളിൽ ഡിവോഴ്സ് ആയി', മംമ്ത മോഹൻദാസ് പറഞ്ഞതിങ്ങനെ.
എങ്ങനെയുള്ള പങ്കാളിയാണ് എനിക്ക് വേണ്ടതെന്നതിൽ ശ്രദ്ധാലുവാണ്. ഒരു റിലേഷൻഷിപ്പ് വർക്ക് ആകാൻ വേണ്ടി പൂർണ ഉത്തരവാദിത്വം എടുക്കുന്ന ആളാണ് ഞാൻ. പങ്കാളി എത്ര പെർഫെക്ട് ആണെന്ന് ലോകം ചിന്തിച്ചാലും ശരിക്കും അവർ അങ്ങനെ ആയിരിക്കില്ല. അത് വളരെ സ്വകാര്യമായ കാര്യമാണ്. ആ രണ്ട് പേർ തന്നെ അത് പരിഹരിക്കണം. അത് മറ്റൊരാളുടെയും ജോലിയല്ല. ഇൻ ലോസിന്റെയോ പാരന്റ്സിന്റെയോ പോലും ജോലിയല്ല അത്. പുരുഷനും സ്ത്രീക്കും ഈ ജേർണി എങ്ങനെയെന്ന് കണ്ട് പിടിക്കാനുള്ള അവബോധമുണ്ടാകണം. ഒരുമിച്ച് പോകാൻ പറ്റുന്നില്ലെങ്കിൽ പിരിയുന്നതാണ് നല്ലതെന്നും' മംമ്ത മോഹൻദാസ് പറഞ്ഞു.