അഹിന്ദുക്കളുടെ വീട്ടിൽ പെണ്മക്കളെ വിടരുത്, അനുസരിച്ചില്ലെങ്കിൽ കാല് തല്ലിയോടിക്കണം: പ്രജ്ഞ സിംഗ്

അഭിറാം മനോഹർ

ഞായര്‍, 19 ഒക്‌ടോബര്‍ 2025 (17:47 IST)
വിവാദ പരാമര്‍ശവുമായി ബിജെപി മുന്‍ എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍. അഹിന്ദുക്കളുടെ വീടുകളില്‍ പെണ്മക്കള്‍ പോകുന്നത് മാതാപിതാക്കള്‍ വിലക്കണമെന്നും നിര്‍ദേശം പാലിച്ചില്ലെങ്കില്‍ പെണ്മക്കളുടെ കാലുകള്‍ തല്ലിയൊടിക്കാന്‍ മടിക്കരുതെന്നുമാണ് പ്രജ്ഞാ സിങ് പറയുന്നത്. ഈ മാസം ആദ്യം ഭോപ്പാലില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് പ്രജ്ഞയുടെ പരാമര്‍ശം.
 
നിങ്ങളുടെ മനസിനെ കരുത്തുള്ളതാക്കണം. നമ്മുടെ പെണ്മക്കള്‍ നമ്മളെ അനുസരിക്കാതിരുന്നാല്‍ അവര്‍ അഹിന്ദുക്കളുടെ വീട്ടില്‍ പോയാല്‍ അവരുടെ കാല് തല്ലിയൊടിക്കാന്‍ മടി കാണിക്കരുത്. നമ്മുടെ മൂല്യങ്ങളെ വിലമതിക്കാത്തവരെയും മാതാപിതാക്കളെ അനുസരിക്കാത്തവരെയും തീര്‍ച്ചയായും ശിക്ഷിക്കണം. ഇതെല്ലാം മക്കളുടെ ഭാവിയെ മുന്‍നിര്‍ത്തി ചെയ്യുന്നതാണ്.കഷ്ണങ്ങളായി മുറിക്കപ്പെട്ട് മരിക്കാന്‍ അവരെ വിട്ടുകൊടുക്കില്ല. പ്രജ്ഞ സിങ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍