സമൂഹത്തില്‍ അറിവിന്റെ ദീപം തെളിക്കുന്നവരാണ് ബ്രാഹ്‌മണര്‍, വിവാദപരാമര്‍ശവുമായി ഡല്‍ഹി മുഖ്യമന്ത്രി

അഭിറാം മനോഹർ

തിങ്കള്‍, 6 ഒക്‌ടോബര്‍ 2025 (17:06 IST)
ഡല്‍ഹി പിതാംപുരയില്‍ ശ്രീ ബ്രാഹ്‌മിണ്‍ സഭ സംഘടിപ്പിച്ച ഓള്‍ ഇന്ത്യ ബ്രാഹ്‌മിണ്‍സ് കോണ്‍ഫറന്‍സില്‍ ജാതിപരാമര്‍ശം നടത്തി ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത. സമൂഹത്തില്‍ അറിവിന്റെ ദീപം തെളിക്കുന്നവരാണ് ബ്രാഹ്‌മണരെന്നും എല്ലാ സര്‍ക്കാരുകളും ബ്രാഹ്‌മണരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കണമെന്നുമാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ പരാമര്‍ശം.
 
സമൂഹത്തില്‍ അറിവിന്റെ ദീപം ആരെങ്കിലും തെളിയിക്കുന്നുണ്ടെങ്കില്‍ അത് ബ്രാഹ്‌മണസമൂഹമാണ്. വിശുദ്ധഗ്രന്ഥങ്ങളെ മാത്രമല്ല ആയുധങ്ങളെയും അവര്‍ ആരാധിക്കുന്നു. വിശുദ്ധ ഗ്രന്ഥങ്ങളിലൂടെയും ആയുധങ്ങളിലൂടെയും മാത്രമെ ഇന്ന് നമ്മുക്ക് രാജ്യത്തെ സംരക്ഷിക്കാനാകു എന്നും രേഖാ ഗുപ്ത പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍