Rekha Gupta: എബിവിപിയിൽ നിന്നും സജീവ രാഷ്ട്രീയത്തിലേക്ക്, ആരാണ് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

അഭിറാം മനോഹർ

വ്യാഴം, 20 ഫെബ്രുവരി 2025 (14:35 IST)
ഡല്‍ഹി മുഖ്യമന്ത്രിയായി മഹിളാ മോര്‍ച്ചാ ദേശീയ ഉപാധ്യക്ഷ രേഖാഗുപ്ത സ്ത്യപ്രതിജ്ഞ ചെയ്തു. പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്തു. ഷാലിമാര്‍ ബാഗ് നിയോജക മണ്ഡലത്തില്‍ നിന്നും വിജയിച്ച 50 കാരിയായ രേഖ ഗുപ്തയാണ് ഡല്‍ഹിയെ ഇനി നയിക്കുക. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി മെര്‍ലേന എന്നിവര്‍ക്ക് ശേഷം ഡല്‍ഹിയുടെ മുഖ്യമന്ത്രിയാകുന്ന നാലാമത്തെ വനിതയാണ് രേഖ ഗുപ്ത.
 
ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിയെ 29,595 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രേഖ ഗുപ്ത ഷാലിമാര്‍ ബാഗിന്റെ എംഎല്‍എ ആയത്. ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും ഡല്‍ഹി ഘടകത്തിന്റെ ജനറല്‍ സെക്രട്ടറിയുമാണ് രേഖ. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ രേഖ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്റെ(ഡിയുഎസ്യു) മുന്‍ പ്രസിഡന്റ് ആയിരുന്നു. 2007ലും 2012ലും ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരെഞ്ഞെടുപ്പില്‍ വിജയിച്ച് കൗണ്‍സിലറായി. 5.3 കോടി രൂപയുടെ ആസ്തിയാണ് രേഖ ഗുപ്തയ്ക്കുള്ളത്. നിലവില്‍ ബിജെപി മഹിളാ മോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റ് കൂടിയാണ് രേഖ ഗുപ്ത.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍