Delhi Election Result 2025 Live Updates: ഡല്‍ഹിയില്‍ ബിജെപി കുതിപ്പ്; കാലിടറി ആം ആദ്മി !

രേണുക വേണു

ശനി, 8 ഫെബ്രുവരി 2025 (07:20 IST)
Delhi Assembly Election Result 2025

Delhi Election Result 2025 Live Updates: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. ആദ്യ ട്രെന്‍ഡ് ബിജെപിക്കു അനുകൂലം. 11 മണിയോടെ ആര് അധികാരത്തിലെത്തുമെന്ന കാര്യത്തില്‍ വ്യക്തത വരും. ഓരോ പത്ത് മിനിറ്റിലും മാറിമറിയുന്ന തിരഞ്ഞെടുപ്പ് ഫലം വെബ് ദുനിയ മലയാളത്തില്‍ അപ്‌ഡേറ്റ് ചെയ്യുന്നതാണ്.

10.05 AM: ബിജെപി 43 സീറ്റുകളിലും ആം ആദ്മി 26 സീറ്റുകളിലും ലീഡ് ചെയ്യുന്നു 
 
9.55 AM: അരവിന്ദ് കെജ്രിവാള്‍ ലീഡ് ചെയ്യുന്നു

9.45 AM: തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് അനുസരിച്ച് 36 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു.

9.40 AM: ബിജെപി 48 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ആം ആദ്മിക്ക് 21 സീറ്റുകളില്‍ ലീഡ്. കോണ്‍ഗ്രസിനു ലീഡ് ചെയ്യാന്‍ സാധിക്കുന്നത് ഒരു സീറ്റില്‍ മാത്രം 

9.30 AM: അധികാരം ഉറപ്പിച്ച് ബിജെപി. കേവല ഭൂരിപക്ഷത്തിനു വേണ്ട 36 സീറ്റുകള്‍ കടന്നു ലീഡ്. ആം ആദ്മി 20-25 സീറ്റുകള്‍ക്കിടയില്‍ മാത്രം ലീഡ് ചെയ്യുന്നു 

9.20 AM: മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പിന്നില്‍, ആം ആദ്മിക്ക് തിരിച്ചടി 

9.10 AM: ഒരു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ബിജെപി മുന്നേറ്റം തുടരുന്നു 
 
9.00 AM: വീണ്ടും ബിജെപി
 
ലീഡ് തിരിച്ചുപിടിച്ച് ബിജെപി മുന്നേറ്റം. ബിജെപിയുടെ ലീഡ് നില 42 സീറ്റുകളിലേക്ക്. ആം ആദ്മി 22 സീറ്റുകളില്‍ മാത്രം. കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് രണ്ട് സീറ്റുകളില്‍ മാത്രം 
 
8.55 AM: ആദ്യമായി ലീഡ് പിടിച്ച് ആം ആദ്മി 
 
ബിജെപിയുടെ ലീഡ് 27 സീറ്റിലേക്ക്. ആം ആദ്മിയുടേത് 29 സീറ്റായി. കോണ്‍ഗ്രസ് 2 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

8.45 AM: ആം ആദ്മിയുടെ പ്രധാന നേതാക്കളായ അരവിന്ദ് കെജ്രിവാള്‍, മുഖ്യമന്ത്രി അതിഷി, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവര്‍ പിന്നില്‍
 
8.35 AM: 34 സീറ്റുകളില്‍ ബിജെപിക്ക് ലീഡ്. ആം ആദ്മി 26 സീറ്റുകളില്‍. കോണ്‍ഗ്രസ് ഒരിടത്ത് ലീഡ് ചെയ്യുന്നു 
 
8.25 AM: ബിജെപിക്ക് മുന്നേറ്റം. 15 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ ആം ആദ്മി അഞ്ച് സീറ്റുകളില്‍ മാത്രം

8.15 AM: ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലം 

ആം ആദ്മി, ബിജെപി, കോണ്‍ഗ്രസ് ത്രികോണ പോരിനാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്. 96 വനിതകളും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടെ 699 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. വോട്ടിങ് ശതമാനം 60.54 ആണ്. 94.5 ലക്ഷം ആളുകള്‍ വോട്ട് രേഖപ്പെടുത്തി. 50.42 ലക്ഷം പുരുഷന്‍മാരും 44.08 ലക്ഷം സ്ത്രീകളുമാണ് വോട്ട് രേഖപ്പെടുത്തിയത്. 
 
70 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 36 സീറ്റുകളാണ് ഭരണം പിടിക്കാന്‍ ആവശ്യം. 2015, 2020 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പില്‍ ജയിച്ച് തുടര്‍ച്ചയായി രണ്ട് തവണ അധികാരത്തിലെത്തിയ ആം ആദ്മിക്ക് ഇത്തവണ കൂടി കേവല ഭൂരിപക്ഷം നേടാനായാല്‍ ഹാട്രിക് നേട്ടമാകും. അതേസമയം 2015 വരെ തുടര്‍ച്ചയായ മൂന്ന് ടേമുകള്‍ ഭരിച്ച കോണ്‍ഗ്രസിനും ഇത്തവണത്തേത് അഭിമാന പോരാട്ടമാണ്. ബിജെപിക്ക് ഡല്‍ഹിയിലെ ഭരണം ലഭിച്ചിട്ട് 27 വര്‍ഷം കഴിഞ്ഞു. 


2020 ല്‍ 62 സീറ്റുകള്‍ നേടിയാണ് ആം ആദ്മി അധികാരത്തുടര്‍ച്ച സ്വന്തമാക്കിയത്. ബിജെപിക്ക് ലഭിച്ചത് വെറും എട്ട് സീറ്റുകള്‍. ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസ് ജയിച്ചിട്ടില്ല. ഇത്തവണ ബിജെപിക്ക് ഉറപ്പായും രണ്ടക്കം കടക്കുമെന്നാണ് പ്രവചനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍