തമിഴ്‌നാട്ടില്‍ ഒരു വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടത് 80 പേര്‍; അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മരണനിരക്ക്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 6 ഫെബ്രുവരി 2025 (15:21 IST)
തമിഴ്‌നാട്ടില്‍ ഒരു വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടത് 80 പേര്‍. അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണിത്. മനുഷ്യനെ കൂടാതെ 259 കന്നുകാലികളും വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കൃഷി നശിപ്പിക്കപ്പെട്ട 4235 സംഭവങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 
 
വന്യജീവികളുടെ ആക്രമണത്തില്‍ 138 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച വാല്‍പ്പാറയ്ക്ക് അടുത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജര്‍മ്മന്‍ പൗരനാണ് അവസാനമായി വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വ്യക്തി. 3064 കാട്ടാനകളാണ് തമിഴ്‌നാട്ടില്‍ ഉള്ളത് 
 
അതേസമയം കടുവകളുടെ എണ്ണം 306 ആണ്. 20 വര്‍ഷത്തിനിടയില്‍ കടുവകളുടെ എണ്ണം 4 ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍