സുരേഷ് ഗോപിയെ കാണാനില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ' ഞങ്ങള്‍ തൃശൂരുകാര്‍ തിരഞ്ഞെടുത്ത് ഡല്‍ഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പോലീസില്‍ അറിയിക്കണമോ എന്നാശങ്ക!.' എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
അതേസമയം ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ 'നിര്‍ബന്ധിത മതപരിവര്‍ത്തനം' ആരോപിച്ച് ബിജെപി സര്‍ക്കാരിന്റെ പൊലീസ് അറസ്റ്റ് ചെയ്ത വിഷയത്തില്‍ ഇതുവരെ സുരേഷ് ഗോപി പ്രതികരിച്ചിട്ടില്ല. തൃശൂരില്‍ ക്രൈസ്തവ വോട്ടുകള്‍ വാങ്ങി ജയിച്ചിട്ട് മണ്ഡലത്തിലെ ന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങളില്‍ എംപി ഇടപെടുന്നില്ലെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പ്രധാന വിമര്‍ശനം.