പൊന്നേ എങ്ങോട്ട്! സംസ്ഥാനത്ത് സ്വര്‍ണ്ണവില പവന് 90,000 രൂപ കടന്നു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 8 ഒക്‌ടോബര്‍ 2025 (11:09 IST)
സംസ്ഥാനത്ത് സ്വര്‍ണ്ണവില പവന് 90,000 രൂപ കടന്നു. നേരത്തെ ഉണ്ടായിരുന്ന സകല റെക്കോര്‍ഡുകളും ഭേദിച്ചു കൊണ്ടാണ് സ്വര്‍ണ്ണവില കുതിപ്പ് തുടരുന്നത്. ഒരു ലക്ഷത്തിന് 10,000 രൂപ അകലെയാണ് സ്വര്‍ണ്ണവില. ഇന്ന് പവന് 90320 രൂപ എന്ന നിലയിലാണ് സ്വര്‍ണ്ണ വ്യാപാരം നടക്കുന്നത്. ഒറ്റദിവസംകൊണ്ട് 840 രൂപയാണ് പവന് വര്‍ദ്ധിച്ചത്.
 
ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 11290 രൂപയായി. ഗ്രാമിന് 105 രൂപയാണ് വര്‍ദ്ധിച്ചത്. ഈ മാസം ഇതുവരെ ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത് 3320 രൂപയാണ്. സെപ്റ്റംബര്‍ 9നാണ് സ്വര്‍ണ്ണവില ആദ്യമായി 80000 പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ്ണവില കുതിച്ചു കയറുന്ന കാഴ്ചയാണ് കേരളം കണ്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍