ചുമ മരുന്ന് സിറപ്പ് കഴിച്ച് ചികിത്സയിലായിരുന്ന രണ്ടു കുട്ടികള്‍ കൂടി മരിച്ചു; ഒന്‍പത് കുട്ടികള്‍ വെന്റിലേറ്ററില്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 8 ഒക്‌ടോബര്‍ 2025 (10:13 IST)
മധ്യപ്രദേശില്‍ ചുമ മരുന്ന് സിറപ്പ് കഴിച്ച് ചികിത്സയിലായിരുന്ന രണ്ടു കുട്ടികള്‍ കൂടി മരിച്ചു. മൂന്നും രണ്ടും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. വൃക്ക തകരാറാണ് മരണ കാരണം. ഇതോടെ മധ്യപ്രദേശില്‍ ചുമ മരുന്ന് മരണങ്ങള്‍ 20 ആയി. ഒന്‍പത് കുട്ടികളില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.
 
അതേസമയം സിറപ്പ് കഴിച്ച് ഗുരുതരാവസ്ഥയിലുള്ള കുട്ടികളുടെ ചികിത്സാ ചെലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അതേസമയം ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ആരോഗ്യ മന്ത്രിയുടെ വീട് ഇടിച്ചു നിരത്തണമെന്ന് അദ്ദേഹം പറഞ്ഞു. ചെറിയ കുറ്റങ്ങള്‍ക്ക് പോലും വീട് ഇടിച്ചു നിരത്തുന്നവര്‍ ഈ കുറ്റത്തിന് ആരോഗ്യമന്ത്രിയുടെ വീട് ഇടിച്ചുനിരത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
 
പഞ്ചാബിലും ചുമ സിറപ്പിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങള്‍ക്ക് പിന്നാലെ കേരളത്തിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍