അജ്ഞാത രോഗം ബാധിച്ച് 17പേര്‍ മരിച്ചതിന് പിന്നാലെ ജമ്മുകശ്മീരില്‍ രജൗരി ജില്ലയില്‍ കീടനാശിനികള്‍ വില്‍ക്കുന്ന സ്റ്റോറുകള്‍ അടച്ചു. കീടനാശിനിയും വളങ്ങളും വില്‍ക്കുന്ന സ്റ്റോറുകളാണ് പരിശോധനകള്‍ നടത്തി അടച്ചുപൂട്ടിയത്. കൃഷിവകുപ്പും ഭക്ഷ്യ വകുപ്പും പോലീസും ചേര്‍ന്ന് 250 ഓളം സ്റ്റോറുകളിലാണ് പരിശോധന നടത്തിയത്.
മൂന്നു കുടുംബങ്ങളിലെ 17 പേരാണ് മരിച്ചത്. മരണപ്പെട്ടവരില്‍ 13 കുട്ടികളും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു. ഗ്രാമത്തിലെ ഒരു കല്യാണ വീട്ടില്‍ നിന്ന് വിവാഹ സദ്യ കഴിച്ചവരാണ് മരണപ്പെട്ടത്. നിരവധി പേര്‍ ആശുപത്രിയിലുമായിട്ടുണ്ട്. ഛര്‍ദ്ദി, നിര്‍ജലീകരണം, ബോധക്ഷയം എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍.