ജമ്മുകശ്മീരില്‍ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി ഒമര്‍ അബ്ദുള്ള

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 11 ഒക്‌ടോബര്‍ 2024 (07:42 IST)
omar abdullah
ജമ്മുകശ്മീരില്‍ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഒമര്‍ അബ്ദുള്ള. ഉപമുഖ്യമന്ത്രി സ്ഥാനവും നാലു മന്ത്രിമാരെയും വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യമാണ് മുഖ്യമന്ത്രിയാകാന്‍ പോകുന്ന ഒമര്‍ അബ്ദുള്ള തള്ളിയത്. രണ്ടു മന്ത്രിസ്ഥാനം നല്‍കാമെന്ന് വ്യക്തമാക്കിയ അദ്ദേഹം അഭിപ്രായം അറിയിക്കാന്‍ കോണ്‍ഗ്രസിന് 24 മണിക്കൂര്‍ സമയവും നല്‍കി. 
 
ഇതിനുള്ളില്‍ നിലപാട് അറിയിച്ചില്ലെങ്കില്‍ തങ്ങള്‍ മാത്രമായി സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും അതിനുള്ള ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടെന്നും ഒമര്‍ കോണ്‍ഗ്രസിനെ ഓര്‍മിപ്പിച്ചു. 90 അംഗ നിയമസഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സിന് 42 സീറ്റുകളുണ്ട്. ബിജെപിക്ക് 29 സീറ്റുകളാണ് ഉള്ളത്. കോണ്‍ഗ്രസിന് ആറു സീറ്റുകള്‍ മാത്രമാണ് ഉള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍