കെഎസ്ആര്‍ടിസി ഓണം സ്പെഷ്യല്‍ സര്‍വീസ് ബുക്കിംഗ് തുടങ്ങി, ആപ്പ് വഴി ബുക്ക് ചെയ്യാം

സിആര്‍ രവിചന്ദ്രന്‍

ശനി, 30 ഓഗസ്റ്റ് 2025 (18:24 IST)
കെ.എസ്.ആര്‍.ടി.സിയുടെ ഓണക്കാല സ്പെഷ്യല്‍ സര്‍വീസുകളിലേക്ക് ഓണ്‍ലൈന്‍  ടിക്കറ്റ് ബുക്കിംഗ്  ആരംഭിച്ചു. 29.08.2025 മുതല്‍ 15.09.2025 വരെയാണ് സ്പെഷ്യല്‍ സര്‍വീസുകള്‍. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന്  ബാംഗ്ലൂര്‍, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് പ്രത്യേക അധിക സര്‍വീസുകള്‍ ക്രമീകരിച്ചത്. കെ.എസ്.ആര്‍.ടി.സി പുതുതായി നിരത്തിലിറക്കിയ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ വിവിധ ശ്രേണിയിലുള്ള ബസ്സുകള്‍ ഉള്‍പ്പെടെ 84 അധിക സര്‍വീസുകള്‍ ഓരോ ദിവസവും സര്‍വീസ് നടത്തും. www.onlineksrtcswift.com വെബ്സൈറ്റ്, ENTE KSRTC NEO OPRS  മൊബൈല്‍ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
 
 സീറ്റുകള്‍ ബുക്കിംഗ് ആകുന്നതനുസരിച്ച് കൂടുതല്‍ ബസ്സുകള്‍  ഘട്ടം ഘട്ടമായി ക്രമീകരിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.
 
ബാംഗ്ലൂര്‍ ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള അധിക സര്‍വ്വീസുകള്‍ ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 15 വരെ
 
19.45ബാംഗ്ലൂര്‍ - കോഴിക്കോട്    (SF)  -   കുട്ട, മാനന്തവാടി വഴി
20.15ബാംഗ്ലൂര്‍ - കോഴിക്കോട്    (SF)     -    കുട്ട,മാനന്തവാടി വഴി
21.15ബാംഗ്ലൂര്‍ - കോഴിക്കോട്    (SF)  -   കുട്ട, മാനന്തവാടി വഴി
23.15ബാംഗ്ലൂര്‍ - കോഴിക്കോട്    (SF)     -   കുട്ട, മാനന്തവാടി വഴി
20.45ബാംഗ്ലൂര്‍ - മലപ്പുറം      (SF)  -            മൈസൂര്‍, കുട്ട വഴി(alternative days)
19.15ബാംഗ്ലൂര്‍ - തൃശ്ശൂര്‍       (S/Dlx.)    - കോയമ്പത്തൂര്‍, പാലക്കാട് വഴി
18.30ബാംഗ്ലൂര്‍ - എറണാകുളം    (S/Dlx.)    - കോയമ്പത്തൂര്‍, പാലക്കാട് വഴി
19.30ബാംഗ്ലൂര്‍ - എറണാകുളം    (S/Dlx.)    - കോയമ്പത്തൂര്‍, പാലക്കാട് വഴി
17.00ബാംഗ്ലൂര്‍ - അടൂര്‍       (S/Dlx.)    - കോയമ്പത്തൂര്‍, പാലക്കാട് വഴി
17.30ബാംഗ്ലൂര്‍ - കൊല്ലം       (S/Dlx.)    - കോയമ്പത്തൂര്‍, പാലക്കാട് വഴി
18.20ബാംഗ്ലൂര്‍ - കൊട്ടാരക്കര    (S/Dlx.)    - കോയമ്പത്തൂര്‍, പാലക്കാട് വഴി
18.00ബാംഗ്ലൂര്‍ - പുനലൂര്‍      (S/Dlx.)    -കോയമ്പത്തൂര്‍, പാലക്കാട് വഴി
19.10ബാംഗ്ലൂര്‍ - ചേര്‍ത്തല    (S/Dlx.)    - കോയമ്പത്തൂര്‍, പാലക്കാട് വഴി
19.30ബാംഗ്ലൂര്‍ - ഹരിപ്പാട്     (S/Dlx.)    - കോയമ്പത്തൂര്‍, പാലക്കാട് വഴി
19.10ബാംഗ്ലൂര്‍ - കോട്ടയം      (S/Dlx.)    - കോയമ്പത്തൂര്‍, പാലക്കാട് വഴി
20.30ബാംഗ്ലൂര്‍ - കണ്ണൂര്‍       (SF)           -    ഇരിട്ടി, മട്ടന്നൂര്‍ വഴി
21.45ബാംഗ്ലൂര്‍ - കണ്ണൂര്‍       (SF)            -    ഇരിട്ടി, മട്ടന്നൂര്‍ വഴി
22.00ബാംഗ്ലൂര്‍ - പയ്യന്നൂര്‍     (S/Dlx.)    -     ചെറുപുഴ വഴി
21.40ബാംഗ്ലൂര്‍ - കാഞ്ഞങ്ങാട്    (S/Dlx.)    -     ചെറുപുഴ വഴി
19.30ബാംഗ്ലൂര്‍ - തിരുവനന്തപുരം    (S/Dlx.)            -നാഗര്‍കോവില്‍ വഴി
18.30ചെന്നൈ - തിരുവനന്തപുരം (S/Dlx.)         - നാഗര്‍കോവില്‍ വഴി
19.30ചെന്നൈ - എറണാകുളം     (S/Dlx.)    -      സേലം, കോയമ്പത്തൂര്‍ വഴി
17.30ബാംഗ്ലൂര്‍ - കൊട്ടാരക്കര (New AC Sleeper)     -കോയമ്പത്തൂര്‍, പാലക്കാട് വഴി
18.15ബാംഗ്ലൂര്‍ - തിരുവനന്തപുരം (New AC Seater cum Sleeper)-നാഗര്‍കോവില്‍ വഴി
18.30 ചെന്നൈ - എറണാകുളം     (New AC Seater) -സേലം, കോയമ്പത്തൂര്‍ വഴി
19.30ബാംഗ്ലൂര്‍ - കോഴിക്കോട് (New SF Premium)    -   കുട്ട, മാനന്തവാടി വഴി
21.30ബാംഗ്ലൂര്‍ - കോഴിക്കോട് (New SF Premium))      -   കുട്ട, മാനന്തവാടി വഴി
22.15ബാംഗ്ലൂര്‍ - കോഴിക്കോട് (New SF Premium)    -   കുട്ട, മാനന്തവാടി വഴി
22.50ബാംഗ്ലൂര്‍ - കോഴിക്കോട് (New SF Premium)   -   കുട്ട, മാനന്തവാടി വഴി
21.30ബാംഗ്ലൂര്‍ - തൃശ്ശൂര്‍     (New SF Premium)    -കോയമ്പത്തൂര്‍, പാലക്കാട് വഴി
22.30ബാംഗ്ലൂര്‍ - തൃശ്ശൂര്‍     (New SF Premium)    - കോയമ്പത്തൂര്‍, പാലക്കാട് വഴി
17.45ബാംഗ്ലൂര്‍ - എറണാകുളം (New SF Premium)-കോയമ്പത്തൂര്‍, പാലക്കാട് വഴി
18.45ബാംഗ്ലൂര്‍ - എറണാകുളം (New SF Premium)-കോയമ്പത്തൂര്‍, പാലക്കാട് വഴി
19.30മൈസൂര്‍ - പാല   (New FP) -സുല്‍ത്താന്‍ബത്തേരി, കോഴിക്കോട് വഴി
18.00മൈസൂര്‍ - തൃശ്ശൂര്‍      (New FP) -സുല്‍ത്താന്‍ബത്തേരി, കോഴിക്കോട് വഴി
18.45ബാംഗ്ലൂര്‍ - കോട്ടയം (S/Exp.)-കോയമ്പത്തൂര്‍,പാലക്കാട് വഴി (alternative days)
19.20ബാംഗ്ലൂര്‍ - ആലപ്പുഴ     (S/Dlx.)    -കോയമ്പത്തൂര്‍, പാലക്കാട് വഴി
21.15ബാംഗ്ലൂര്‍ - കണ്ണൂര്‍                 (Swift SF)    -   ഇരിട്ടി, മട്ടന്നൂര്‍ വഴി
22.40ബാംഗ്ലൂര്‍ - കണ്ണൂര്‍               (Swift SF)    -   ഇരിട്ടി, മട്ടന്നൂര്‍ വഴി
20.00മൈസൂര്‍ - കണ്ണൂര്‍               (Swift SF)    -   ഇരിട്ടി, മട്ടന്നൂര്‍ വഴി
22.00മൈസൂര്‍ - കണ്ണൂര്‍               (Swift SF)    -   ഇരിട്ടി, മട്ടന്നൂര്‍ വഴി
20.45ബാംഗ്ലൂര്‍ - മലപ്പുറം  (Swift SF)    -     മൈസൂര്‍,കുട്ട വഴി(daily service)
 
കേരളത്തില്‍ നിന്നുള്ള അധിക സര്‍വ്വീസുകള്‍ ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 15 വരെ
 
20.15കോഴിക്കോട് - ബാംഗ്ലൂര്‍ (SF)    - മാനന്തവാടി, കുട്ട വഴി
21.45കോഴിക്കോട് - ബാംഗ്ലൂര്‍ (SF)    - മാനന്തവാടി, കുട്ട വഴി
22.15കോഴിക്കോട് - ബാംഗ്ലൂര്‍ (SF)    - മാനന്തവാടി, കുട്ട വഴി
22.30കോഴിക്കോട് - ബാംഗ്ലൂര്‍ (SF)    - മാനന്തവാടി, കുട്ട വഴി
20.00മലപ്പുറം - ബാംഗ്ലൂര്‍     (SF)  -     മാനന്തവാടി, കുട്ട വഴി(alternative days)
21.15തൃശ്ശൂര്‍ - ബാംഗ്ലൂര്‍     (S/Dlx.)    - കോയമ്പത്തൂര്‍, സേലം വഴി
19.00എറണാകുളം - ബാംഗ്ലൂര്‍     (S/Dlx.)    - കോയമ്പത്തൂര്‍, സേലം വഴി

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍