ആലപ്പുഴയില്‍ കഞ്ചാവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍. മാവേലിക്കര ഭരണിക്കാവ് സ്വദേശി ജിതിന്‍ കൃഷ്ണയാണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി പന്ത്രണ്ടരയോടെ ഇരുചക്ര വാഹനത്തില്‍ കഞ്ചാവുമായി പോകുമ്പോള്‍ ഇയാളെ എക്‌സൈസ് പിടികൂടുകയായിരുന്നു. ഇയാളുടെ കൈവശം 1.286 കിലോഗ്രാം കഞ്ചാവ് ഉണ്ടായിരുന്നു.