വാഹനത്തട്ടിപ്പു വീരൻ പോലീസ് പിടിയിൽ

എ കെ ജെ അയ്യർ

ഞായര്‍, 20 ജൂലൈ 2025 (13:24 IST)
ആലപ്പുഴ: നിരവധി വാഹനങ്ങൾ  വാടകയ്ക്ക് എടുത്തു പണയംവെച്ച് പണം തട്ടിയ വിരുതൻ പോലീസ് പിടിയിലായി. തിരുവമ്പാടി ഉള്ളാടൻപറമ്പിൽ വിനോദ് (44) ആണ് ആലപ്പുഴ നോർത്ത് പോലീസിൻ്റെ പിടിയിലായത്. അറസ്റ്റിലായത്. സുഹൃത്തുക്കൾ, പരിചയക്കാർ എന്നിവരുടെ പേരിൽ വാഹനം വാടകയ്ക്കെടുത്തശേഷം ഉടമയുടെ അറിയിപ്പോ സമ്മതമോ ഇല്ലാതെ പണയം വച്ചു പണം വാങ്ങുകയാണ് ഇയാളുടെ രീതി. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലായി നാല് വാഹനങ്ങൾ പ്രതി പണയം വെച്ചതായാണ് പൊലീസ് നൽകിയ വിവരം.
 
ഈ രീതിയിൽ വിവിധ സ്ഥലങ്ങളിലായി വാഹനങ്ങള്‍ തട്ടിയെടുത്തു പണയം വെച്ച് ലക്ഷങ്ങളാണ് പ്രതി തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. വാഹനങ്ങൾ തിരികെ കിട്ടാതായതോടെ ഉടമകൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ആലപ്പുഴ നോർത്ത് ഇൻസ്‌പെക്ടർ എം കെ രാജേഷ്, എസ്‌ഐമാരായ ജേക്കബ്, നൗഫൽ, എഎസ്ഐ നജീബ് എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ടു പൊലീസ് സംഘങ്ങൾ ചേർന്ന് നടത്തിയ അന്വേഷണത്തിൽ നാല് വാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടു കൂടുതൽ അന്വേഷണം നടത്തുകയാണ് പോലീസ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍