യുദ്ധം അവസാനിപ്പിക്കാനുള്ള ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ നിലപാടിനോട് വിയോജിച്ച് തീവ്ര വലതുപക്ഷം; കൂട്ടുകക്ഷിയില്‍ നിന്ന് പിന്മാറുമെന്ന് മുന്നറിയിപ്പ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 7 ഒക്‌ടോബര്‍ 2025 (18:55 IST)
ഗാസയില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാടിനോട് വിയോജിച്ച് മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍. യുദ്ധം അവസാനിപ്പിച്ചാല്‍ കൂട്ടുകക്ഷിയില്‍ നിന്ന് പിന്മാറുമെന്ന് മുന്നറിയിപ്പും നല്‍കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയെ തകിടം മറിക്കുന്ന രീതിയിലാണ് ഈ പാര്‍ട്ടികള്‍ പരസ്യപ്രസ്താവന നടത്തിയത്.
 
ഞങ്ങള്‍ ഒരു കാരണവശാലും ഇത് അംഗീകരിക്കില്ലെന്ന് ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ വ്യക്തമാക്കി. ഗാസയിലെ ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുന്നത് ഗുരുതരമായ തെറ്റായിരിക്കുമെന്ന് ഇദ്ദേഹം മുന്നറിയിപ്പ് നല്‍കി. യുദ്ധം നിര്‍ത്തിവയ്ക്കുന്നത് ഇസ്രയേലിന്റെ മേല്‍ക്കൈ ഇല്ലാതാകുമെന്ന് അദ്ദേഹം പറയുന്നു.
 
അതേസമയം ഇസ്രയേല്‍ ഹമാസ് സമാധാന ചര്‍ച്ച ഈജിപ്തില്‍ നടക്കുകയാണ്. അമേരിക്കയുടെ മധ്യസ്ഥതയിലാണ് ചര്‍ച്ച നടക്കുന്നത്.  സമാധാന കരാറുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഹമാസിന് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. സമാധാന കരാറില്‍ തീരുമാനമെടുക്കുന്നത് വൈകുന്നതും ബന്ധികളെ മോചിപ്പിക്കുന്നതും വൈകിയാല്‍ പൂര്‍ണ്ണമായി നശിപ്പിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹമാസ് ഇസ്രായേല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ 20ഇന പദ്ധതിയാണ് ട്രംപ് മുന്നോട്ടുവച്ചത്. ഹമാസിന്റെ അധികാര കൈമാറ്റവും ബന്ധികളുടെ മോചനവും നിരായുധീകരണവും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇതില്‍ ചില വ്യവസ്ഥകള്‍ മാത്രമാണ് ഹമാസ് അംഗീകരിച്ചിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍