Gaza Death Toll Rises: ഇസ്രയേലിന്റെ നരഹത്യ രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഗാസയിലെ മരണസംഖ്യ 67,160. പരുക്കേറ്റവരുടെ എണ്ണം 1,69,676 ആയെന്നും ഡെയ്‌ലി ന്യൂസ് ഈജിപ്ത് റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 ഒക്ടോബര്‍ ഏഴിനാണ് ഗാസ-ഇസ്രയേല്‍ യുദ്ധം ആരംഭിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയില്‍ 21 പേര്‍ കൊല്ലപ്പെടുകയും 96 പേര്‍ക്കു പരുക്കേറ്റല്‍ക്കുകയും ചെയ്തതായി പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. മാര്‍ച്ച് 18 മുതലുള്ള കണക്കെടുത്താല്‍ 13,568 പേര്‍ കൊല്ലപ്പെട്ടു, 57,638 പേര്‍ക്ക് പരുക്കേറ്റു.
അതേസമയം ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ഒന്നാംഘട്ട ചര്‍ച്ച അവസാനിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇന സമാധാനപദ്ധതിയില്‍ ഈജിപ്ത്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിലാണു ചര്‍ച്ച. ഈജിപ്ത്തില്‍ നടന്ന ചര്‍ച്ച വിജയകരമെന്നാണ് റിപ്പോര്‍ട്ട്. ബന്ദികളെ മോചിപ്പിക്കണമെന്നാണ് ഇസ്രയേലിന്റെ ആവശ്യം. ബന്ദികളുടെയും പലസ്തീന്‍ തടവുകാരുടെയും കൈമാറ്റത്തിനൊപ്പം ഇസ്രയേല്‍ വെടിനിര്‍ത്തലും സേനാ പിന്മാറ്റവുമാണ് ഹമാസിന്റെ ലക്ഷ്യം.