തിരുവനന്തപുരം: സംസ്ഥാന ഗവര്‍ണറുടെ ഡ്യൂട്ടിക്കിടെ മദ്യപിച്ച് പോലീസ് ഉദ്യോഗസ്ഥന്‍. എ.ആര്‍. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ സി.പി.ഒ. ശരത് ഡ്യൂട്ടിക്കിടെ മദ്യപിച്ചത്. ഞായറാഴ്ച രാത്രി വന്ദേ ഭാരത് ട്രെയിനില്‍ തലസ്ഥാന നഗരിയിലെത്തിയ ഗവര്‍ണര്‍ രാജ്ഭവനിലേക്ക് പോകുകയായിരുന്നതിനാല്‍ അദ്ദേഹത്തിന് സുഗമമായ യാത്ര ഉറപ്പാക്കാനാണ് ശരത്തിനെ റൈഫിള്‍ ഡ്യൂട്ടിക്കായി നിയോഗിച്ചത്.
റൈഫിള്‍ ഡ്യൂട്ടിക്കായി മറ്റ് ഉദ്യോഗസ്ഥരോടൊപ്പം വാഹനത്തില്‍ കയറിയപ്പോള്‍ ശരത്തിന്റെ പെരുമാറ്റത്തില്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് സംശയം ഉയര്‍ന്നു. ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ മേലുദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് ശരതിനെ വൈദ്യപരിശോധനയ്ക്കായി ഫോര്‍ട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡ്യൂട്ടി സമയത്ത് അദ്ദേഹം മദ്യപിച്ചിരുന്നതായി സ്ഥിരീകരിക്കുകയും ചെയ്തു.