എട്ടാം ക്ലാസുകാരി ഗർഭിണിയായി, 13 കാരൻ സഹപാഠി പിടിയിൽ

അഭിറാം മനോഹർ

വ്യാഴം, 9 ഒക്‌ടോബര്‍ 2025 (14:08 IST)
ഷൊര്‍ണൂര്‍: എട്ടാം ക്ലാസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സഹപാഠി പോലീസ് പിടിയില്‍. 13 വയസുള്ള പെണ്‍കുട്ടിയാണ് ഗര്‍ഭിണിയായത്. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു.
 
 ഷൊര്‍ണൂര്‍ ഡിവൈഎസ്പി ആര്‍ മനോജ് കുമാറാണ് കേസ് അന്വേഷിക്കുന്നത്. എട്ടാം ക്ലാസില്‍ തന്നെ പഠിക്കുന്ന 13കാരനെയാണ് പോലീസ് പിടികൂടിയത്. ആണ്‍കുട്ടിക്കെതിരെ പോലീസ് പോക്‌സോ കേസ് ചുമത്തി. രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത് ആണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പില്‍ ഹാജരാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍