17കാരനെ തട്ടികൊണ്ടുപോയി വീട്ടിൽ പാർപ്പിച്ച് പീഡനം, വിവാഹിതയായ 45കാരി അറസ്റ്റിൽ

അഭിറാം മനോഹർ

വ്യാഴം, 25 സെപ്‌റ്റംബര്‍ 2025 (14:18 IST)
പതിനേഴുകാരനായ വിദ്യാര്‍ഥിയെ തട്ടികൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 45 കാരി അറസ്റ്റില്‍. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലാണ് സംഭവം.കടലൂരിലെ കുള്ളഞ്ചാവടി ഗ്രാമത്തില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി. 
 
പ്രായപൂര്‍ത്തിയായിട്ടില്ലാത്ത വിദ്യാര്‍ഥി 45 വയസുകാരിക്കൊപ്പം താമസിക്കുകയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വിവാഹിതയായ സ്ത്രീ ബാലനെ പ്രലോഭിച്ച് കൂടെക്കൂട്ടുകയും ലൈംഗികചൂഷണത്തിന് വിധേയമാക്കുകയും ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോക്‌സോ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍