പത്തു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ തീരുമാനിച്ച് കേരള സര്‍ക്കാര്‍; നടപ്പാക്കുന്നത് അടുത്ത അധ്യയന വര്‍ഷം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 7 ഒക്‌ടോബര്‍ 2025 (17:39 IST)
വിദ്യാഭ്യാസ മേഖലയില്‍ മറ്റൊരു വലിയ കുതിച്ചുചാട്ടം കുറിക്കാനൊരുങ്ങി സര്‍ക്കാര്‍. 35 ലക്ഷത്തോളം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ കേരളം ഒരുങ്ങുന്നു. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സംസ്ഥാന സിലബസ് സ്‌കൂളുകളില്‍ പഠിക്കുന്ന 1 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനാണ് തീരുമാനം. 
 
അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കും. കൊല്ലത്തെ തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ 13 വയസ്സുള്ള മിഥുന്‍ എന്ന കുട്ടി വൈദ്യുതാഘാതമേറ്റ് മരിച്ചതുള്‍പ്പെടെ സ്‌കൂളുകളില്‍ ആവര്‍ത്തിച്ചുള്ള അപകടങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഈ നീക്കം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍