സമഗ്ര ശിക്ഷ കേരള (എസ്എസ്‌കെ) യ്ക്ക് 1,148 കോടിയിലധികം രൂപയുടെ കേന്ദ്ര ഫണ്ട് കുടിശ്ശികയുള്ളതിനാല്‍ വിദ്യാഭ്യാസ മേഖലയിലെ ക്ഷാമം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. സംസ്ഥാന വിദ്യാഭ്യാസ മേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പ്രധാനമന്ത്രിയെ അറിയിക്കുന്നതിനായി അദ്ദേഹത്തിന്റെ അപ്പോയിന്റ്‌മെന്റ് നേടാനും സര്‍ക്കാര്‍ ശ്രമിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കൂടാതെ ഫണ്ട് ക്ഷാമം മൂലം ഈ മേഖല നേരിടുന്ന പ്രതിസന്ധികള്‍ വിലയിരുത്തുന്നതിനായി സര്‍ക്കാര്‍ ഒരു സംസ്ഥാനതല കണ്‍വെന്‍ഷന്‍ ആസൂത്രണം ചെയ്യുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ 6,817 എസ്എസ്‌കെ ജീവനക്കാര്‍ക്ക് സംസ്ഥാനം ശമ്പളം നല്‍കുന്നുണ്ട്. പ്രതിമാസം ?20 കോടിയാണ് ചെലവ്. കൂടാതെ പാഠപുസ്തകങ്ങള്‍, യൂണിഫോമുകള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റലുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍ പണം നല്‍കുന്നു. എല്ലാ സ്‌കൂള്‍ അധ്യാപകര്‍ക്കും അധ്യാപക യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെക്കുറിച്ച്, സംസ്ഥാനം പുനഃപരിശോധനാ ഹര്‍ജി നല്‍കുകയോ ഇക്കാര്യത്തില്‍ വ്യക്തത തേടുകയോ ചെയ്യുമെന്ന് ശിവന്‍കുട്ടി പറഞ്ഞു. 'രണ്ടോ മൂന്നോ പതിറ്റാണ്ടുകളുടെ പരിചയമുള്ള ഏകദേശം 50,000 അധ്യാപകരെ പുതിയ നിയമം ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'കോടതി ഉത്തരവ് പ്രകാരം, ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് അഞ്ച് വര്‍ഷത്തെ പരിചയമുള്ള അധ്യാപകര്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ടിഇടി പരീക്ഷ പാസാകണം. 'ഇത് അധ്യാപകരുടെ ജോലിയെ മാത്രമല്ല, വിദ്യാഭ്യാസ മേഖലയിലെ എല്ലാ നീക്കങ്ങളെയും ബാധിക്കും. ഇത് മറികടക്കാന്‍ കേന്ദ്രം ഒരു നിയമം തയ്യാറാക്കണമെന്നും മന്ത്രി പറഞ്ഞു.