കൊച്ചി: ഡ്യൂട്ടിയിലിരിക്കെ സ്പായില്‍ നിന്ന് വിജിലന്‍സ് പിടികൂടിയ പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. തൃക്കാക്കര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) എ കെ സുധീറിനെതിരെയാണ് നടപടി. ഇയാളെ സിറ്റി പോലീസ് ജില്ലാ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. കഴിഞ്ഞ ശനിയാഴ്ച ചേരാനല്ലൂരിലെ ഒരു സ്പായില്‍ നിന്ന് വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.