മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ശ്രീനു എസ്

ബുധന്‍, 22 ഏപ്രില്‍ 2026 (17:46 IST)
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന് കാരണം താപനിലയല്ലെന്ന് പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ). ദുരന്തമേഖലയില്‍ പെസോ അധികൃതര്‍ പരിശോധന തുടരുകയാണ്. അതേസമയം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പരിശോധന പൂര്‍ത്തിയാക്കി. അവരുടെ റിപ്പോര്‍ട്ടില്‍ അപകടകാരണം സ്ഥിരീകരിക്കും.
 
അപകടത്തില്‍ പരിക്കേറ്റവരില്‍ 11 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും, അഞ്ച് പേരുടെ നില ഗുരുതരമാണെന്നും ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. രണ്ടുപേര്‍ വെന്റിലേറ്ററിലാണ്. അപകടസ്ഥലത്ത് നിന്ന് കണ്ടെടുത്ത ശരീരഭാഗങ്ങളുടെ ഡിഎന്‍എ പരിശോധന തുടരുകയാണ്. നാല് പേരെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. സുരേഷ് സി എ (കാഞ്ഞിരക്കോട്), വിഷ്ണു (മനക്കൂട്), അഭിജിത്ത് (കോട്ടപ്പുറം), ഗിരീഷ് (കോട്ടപ്പുറം) എന്നിവരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍