ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാകും

രേണുക വേണു

വ്യാഴം, 10 ഒക്‌ടോബര്‍ 2024 (16:00 IST)
Omar Abdullah

ജമ്മു കശ്മീരില്‍ ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയാകും. ശ്രീനഗറിലെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി ആസ്ഥാനത്തു ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ ഒമര്‍ അബ്ദുള്ളയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും സത്യപ്രതിജ്ഞ. 
 
തന്നെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിന്റെ കത്ത് ലഭിച്ച ശേഷമായിരിക്കും ഒമര്‍ അബ്ദുള്ള ലഫ്.ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുക. ഈ ആഴ്ച തന്നെ സത്യപ്രതിജ്ഞ നടക്കാനാണ് സാധ്യത. ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ഒന്നിച്ചാണ് മത്സരിച്ചത്. 
 
ആകെയുള്ള 90 സീറ്റുകളില്‍ 46 സീറ്റുകളാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യം. 49 സീറ്റുകള്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യത്തിനുണ്ട്. ബിജെപിക്ക് 29 സീറ്റുകള്‍ നേടാനേ സാധിച്ചുള്ളൂ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍