ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കേന്ദ്ര ഭരണപ്രദേശത്ത് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. സോഷ്യല്‍ മീഡിയ എക്‌സിലൂടെയാണ് ആശംസ അറിയിച്ചത്.