വെള്ളിയാഴ്ച പാകിസ്ഥാന്‍ പ്രതിരോധ മന്ത്രാലയം ദേശീയ അസംബ്ലിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്. ഓപ്പറേഷന്‍ സിന്ദൂറില്‍ തിരിച്ചടിയെന്നോണമായിരുന്നു പാകിസ്ഥാൻ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മുന്നില്‍ വ്യോമപാതയടച്ചത്. രണ്ടുമാസത്തെ വ്യോമപാത അടച്ചിടല്‍ പാകിസ്താന് വരുത്തിവച്ചിരിക്കുന്നത് 4.10 ബില്യണ്‍ അഥവാ 14.3 മില്യണിന്റെ നഷ്ടമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഏപ്രില്‍ 22-ന് പഹല്‍ഗാമിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യന്‍ സായുധ സേന പാകിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകള്‍ ഓപ്പറേഷന്‍ സിന്ദൂറിലൂടെ നശിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പാകിസ്ഥാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് പാക് വ്യോമാതിര്‍ത്തി അടച്ചത്. അതിര്‍ത്തി കടന്നുള്ള വ്യോമയാനത്തെ തടസ്സപ്പെടുത്തിയ താല്‍ക്കാലിക വ്യോമാതിര്‍ത്തി നിരോധനം പ്രതിദിനം 100 മുതല്‍ 150 വരെ ഇന്ത്യന്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിടാന്‍ കാരണമായി.