Donald Trump: 'എല്ലാം ശരിയാക്കിയത് ഞാന്‍ തന്നെ'; ഇന്ത്യ-പാക്കിസ്ഥാന്‍ ആശങ്ക ഒഴിവാക്കിയത് തന്റെ ഇടപെടല്‍ കാരണമെന്ന് ആവര്‍ത്തിച്ച് ട്രംപ്

രേണുക വേണു

ശനി, 9 ഓഗസ്റ്റ് 2025 (10:46 IST)
Donald Trump: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഉടലെടുത്ത ഇന്ത്യ-പാക്കിസ്ഥാന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുത്തത് താനാണെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആണവാക്രമണമായി മാറാന്‍ പോലും സാധ്യതയുണ്ടായിരുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം പരിഹരിച്ചത് താനാണെന്ന് ട്രംപ് അവകാശപ്പെട്ടു. വൈറ്റ് ഹൗസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
രണ്ട് രാജ്യങ്ങള്‍ക്കും തുല്യനാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയ്ക്കു ശേഷമാണ് അവസാനിപ്പിച്ചതെന്നും മൂന്നാമതൊരു ശക്തി മധ്യസ്ഥം നടത്തിയിട്ടില്ലെന്നും ഇന്ത്യ ആവര്‍ത്തിക്കുമ്പോഴാണ് ട്രംപ് തന്റെ അവകാശവാദത്തില്‍ ഉറച്ചുനില്‍ക്കുന്നത്. 


' യുഎസ് പ്രസിഡന്റ് എന്ന നിലയില്‍ ലോകത്തില്‍ സമാധാനവും സുസ്ഥിരതയും കൊണ്ടുവരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം വലിയൊരു ആണവ സംഘര്‍ഷത്തിലേക്ക് പോകുകയായിരുന്നു. ഇന്ത്യ-പാക്കിസ്ഥാന്‍ പ്രശ്‌നങ്ങള്‍ ഞാന്‍ പരിഹരിച്ചു. വ്യാപാര വഴിയിലൂടെയാണ് ഞാന്‍ ഇതില്‍ ഇടപെട്ടത്. എനിക്ക് മനുഷ്യജീവന്‍ സംരക്ഷിക്കാന്‍ ഇഷ്ടമാണ്. അതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്,' ട്രംപ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍