അമ്മ സംഘടന തെരഞ്ഞെടുപ്പില്‍ വലിയ താരങ്ങള്‍ മൗനം വെടിയണമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍. അമ്മ സംഘടനയുടെ നിലവിലെ അവസ്ഥയില്‍ സങ്കടമുണ്ടെന്നും സംഘടനയുടെ അച്ചടക്കവും കെട്ടുറപ്പും നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസംഗം വിവാദമാക്കേണ്ട എന്നും പ്രേംകുമാര്‍ പറഞ്ഞു.
വലിയ താരങ്ങള്‍ ഇപ്പോഴും മൗനം പാലിക്കുകയാണ്. അവര്‍ തീര്‍ച്ചയായും മൗനം വെടിയണം. ഈ സംഘടനയുടെ കെട്ടുറപ്പ് പലരിലും അസൂയ ജനിപ്പിച്ചിട്ടുണ്ടെന്നും പ്രേംകുമാര്‍ പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണന്റെ അഭിപ്രായം വിവാദമാക്കേണ്ടതുണ്ടോ എന്ന് നമ്മള്‍ ഒന്ന് ആലോചിക്കേണ്ടതുണ്ടെന്നും ഏതു തൊഴില്‍ ചെയ്യുന്നവര്‍ക്കും ആ മേഖലയില്‍ ഒരു പരിശീലനം കിട്ടുന്നത് നല്ലതാണെന്നും പ്രേംകുമാര്‍ പറഞ്ഞു.