കൊച്ചി: മക്കളുടെ പേരിടലിനും ചോറൂണിനും പിറന്നാളിനുമൊക്കെ തടവുകാർക്ക് പരോൾ നൽകുന്ന സംഭവത്തിനെതിരെ വിമർശനവുമായി ഹൈക്കോടതി. ഇത്തരം ആവശ്യങ്ങൾക്ക് പരോൾ അനുവദിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അത്തരത്തിൽ പരോൾ അനുവദിക്കുന്നതു ജനങ്ങൾക്കു നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും കോടതി നിരീക്ഷിച്ചു.
എന്നാൽ ഇത്തരമൊരു കാര്യത്തിനായി തടവുകാരനു പരോളിനു അർഹതയില്ലെന്നു കോടതി വ്യക്തമാക്കി. അങ്ങനെ പരോൾ അനുവദിച്ചാൽ കുറ്റവാളിയും സാധാരണ പൗരനും തമ്മിലുള്ള അന്തരം ഇല്ലാതാകും. കുറ്റവാളികൾക്ക് സാധാരണ പൗരനെ പോലെ ജീവിതം ആസ്വദിക്കാനാകില്ല. ഇരകളാക്കപ്പെടുന്നവരുടെ കുടുംബം സമൂഹത്തിലുണ്ടെന്നു ഓർക്കണം. ഇത്തരത്തിൽ പരോൾ അനുവദിച്ചാൽ അവർക്ക് നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടമാകുമെന്നും കോടതി വ്യക്തമാക്കി.