എല്ലാ തെരുവ് നായകളെയും തരാം, കൊണ്ടുപൊയ്‌ക്കോളൂ; തെരുവ് നായ വിഷയത്തില്‍ മൃഗാസ്‌നേഹിയെ വിമര്‍ശിച്ച് ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 30 ജൂലൈ 2025 (17:21 IST)
court
എല്ലാ തെരുവ് നായകളെയും തരാം കൊണ്ടുപൊയ്‌ക്കോളൂ തെരുവ് നായ വിഷയത്തില്‍ മൃഗാസ്‌നേഹിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് ഹൈക്കോടതി. എല്ലാ തെരുവ് നായകളെയും തരാം, കൊണ്ടുപൊയ്‌ക്കോളുവെന്ന് മൃഗസ്‌നേഹിയോട് ഹൈക്കോടതി പറഞ്ഞു. തെരുവുനായ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജിയെ എതിര്‍ത്ത സാബു സ്റ്റീഫനോടാണ് ഹൈക്കോടതി വിമര്‍ശനം നടത്തിയത്. 
 
തെരുവ് നായകളുടെ ആക്രമണം വര്‍ദ്ധിച്ചു വരികയാണെന്നും സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കൂടാതെ തെരുവുനായ ആക്രമണത്തില്‍ എത്ര എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു എന്ന് ഡിജിപി അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സംസ്ഥാന പോലീസ് മേധാവിയെ ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്.
 
നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ മക്കള്‍ പണമില്ലെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് നാലുമാസം കൊണ്ട് 1.3 ലക്ഷത്തിലധികം പേര്‍ക്കാണ് തെരുനായകളുടെ കടിയേറ്റത്. 5 മാസത്തിനുള്ളില്‍ പേവിഷ ബാധയേറ്റ് 16 മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍