ചൈനയാണ് ഭീഷണി, ഇന്ത്യയെ പിണക്കരുത്, ട്രംപിന് മുന്നറിയിപ്പുമായി വീണ്ടും നിക്കി ഹേലി

അഭിറാം മനോഹർ

വ്യാഴം, 21 ഓഗസ്റ്റ് 2025 (17:20 IST)
റഷ്യന്‍ എണ്ണ വ്യാപാരത്തിന്റെ പേരില്‍ ഇന്ത്യയ്ക്ക് മുകളില്‍ യുഎസ് അധിക താരിഫുകള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ച്ചയുടെ വക്കിലാണെന്ന് ഐക്യരാഷ്ട്രസഭയിലെ മുന്‍ യു എസ് അംബാസഡറായ നിക്കി ഹേലി. ചൈനയുടെ ആഗോള അഭിലാഷങ്ങളെ തടയാന്‍ അമേരിക്ക ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്ത്യന്‍ ഭരണകൂടവുമായുള്ള ബന്ധം പഴയപോലെ ആക്കേണ്ടത് അനിവാര്യമാണെന്ന് നിക്കി ഹേലി പറയുന്നു.
 
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ തിങ്കളാഴ്ച ഇന്ത്യയില്‍ എത്തിയിരുന്നു. യുഎസ് താരിഫുകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ- ചൈന ബന്ധം മെച്ചപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് നിക്കി ഹേലിയുടെ മുന്നറിയിപ്പ്. ഇന്ത്യയെ ചൈനയെ പോലെ ശത്രുവായി കാണരുത്. ലോകത്തിലെ 2 വലിയ ജനാധിപത്യ രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാകാനുള്ള കാരണമാകരുത് നിക്കി ഹേലി പറഞ്ഞു.
 
 2024ലെ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ പിന്തുണച്ചിരുന്നെങ്കിലും നിലവില്‍ ട്രംപിന്റെ കടുത്ത വിമര്‍ശകയാണ് നിക്കി ഹേലി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍