ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങള്‍ക്കു യുഎസ് ചുമത്തിയ അധിക തീരുവ ആഗോള തലത്തില്‍ റഷ്യയ്ക്കു സമ്മര്‍ദ്ദമുണ്ടാക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. യുഎസിന്റെ തീരുവ നയം കാരണം റഷ്യന്‍ സമ്പദ് വ്യവസ്ഥ ഇപ്പോള്‍ നല്ല നിലയിലല്ല പോകുന്നത്. അവരുടെ സമ്പദ് വ്യവസ്ഥയ്ക്കു ആഘാതം സൃഷ്ടിക്കാന്‍ തങ്ങള്‍ക്കു കഴിഞ്ഞെന്നും ട്രംപ് പറയുന്നു.
' സ്വയം പുനര്‍നിര്‍മിക്കുന്നതിലേക്ക് റഷ്യ എത്തണം. അവര്‍ ഒരുപാട് സാധ്യതകളുള്ള രാജ്യമാണ്. എന്നാല്‍ അവരിപ്പോള്‍ പോകുന്നത് നല്ല നിലയിലല്ല. റഷ്യയില്‍നിന്ന് എണ്ണ എണ്ണവാങ്ങുന്ന വലിയതോ രണ്ടാമത്തേതോ ആയ രാജ്യത്തിന്റെ മേല്‍ 50% തീരുവ ഏര്‍പ്പെടുത്തുകയാണെന്ന് യുഎസ് പ്രസിഡന്റ് പറയുമ്പോള്‍ അതൊരിക്കലും അവരെ സഹായിക്കാന്‍ പോകുന്നില്ല. മറ്റാരും ഇത്രയും കഠിന തീരുമാനം എടുത്തിട്ടില്ല. ഞാന്‍ ഇവിടംകൊണ്ടും അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല,' ട്രംപ് പറഞ്ഞു.