കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

രേണുക വേണു

വ്യാഴം, 23 ഒക്‌ടോബര്‍ 2025 (17:35 IST)
ഹൈലൈറ്റ് മാള്‍ സംഘടിപ്പിക്കുന്ന ഹാലോവീന്‍ ഇവന്റ് 'ഹാലോവ്ക' ഒക്ടോബര്‍ 26ന് നടക്കും. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഉച്ചയ്ക്ക് ഒന്നു മുതല്‍ നടക്കുന്ന പരിപാടിയില്‍ അഞ്ച് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും പങ്കെടുക്കാം. 
 
ഡി.ജെ ഡെയ്സി, ഡി.ജെ രാജു, ഡി.ജെ സാകബ്, ഡി.ജെ വരാഹ എന്നിവരുടെ മ്യൂസിക് ഡി.ജെ പ്രോഗ്രാമും കാരിക്കേച്ചര്‍ ആന്‍ഡ് ഫെയ്സ് പെയിന്റിങ്ങ് കോര്‍ണറും, ഹാലോവീന്‍ കോസ്റ്റിയൂം പരേഡ്, വിവിധ ഗെയ്മുകള്‍, ഫോട്ടോ ബൂത്തുകള്‍ തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. ഏറ്റവും മികച്ച ഹാലോവീന്‍ കോസ്റ്റിയൂമിനു സമ്മാനവും നല്‍കും. 
 
299 രൂപ മുതല്‍ ബുക്ക് മൈ ഷോ, ഹൈലൈറ്റ് മാള്‍ ആപ്പ് എന്നിവ മുഖേനെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍